സ്വഹീഹുൽ ബുഖാരി
صحيح البخاري
محمد بن إسماعيل البخاري الجعفي
كتاب الجنائز
بَاب مَوْتِ يَوْمِ الِاثْنَيْنِ
حَدَّثَنَا مُعَلَّى بْنُ أَسَدٍ حَدَّثَنَا وُهَيْبٌ عَنْ هِشَامٍ عَنْ أَبِيهِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ فَقَالَ فِي كَمْ كَفَّنْتُمْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ فِي ثَلَاثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ لَيْسَ فِيهَا قَمِيصٌ وَلَا عِمَامَةٌ وَقَالَ لَهَا فِي أَيِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ يَوْمَ الِاثْنَيْنِ قَالَ فَأَيُّ يَوْمٍ هَذَا قَالَتْ يَوْمُ الِاثْنَيْنِ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ فَنَظَرَ إِلَى ثَوْبٍ عَلَيْهِ كَانَ يُمَرَّضُ فِيهِ بِهِ رَدْعٌ مِنْ زَعْفَرَانٍ فَقَالَ اغْسِلُوا ثَوْبِي هَذَا وَزِيدُوا عَلَيْهِ ثَوْبَيْنِ فَكَفِّنُونِي فِيهَا قُلْتُ إِنَّ هَذَا خَلَقٌ قَالَ إِنَّ الْحَيَّ أَحَقُّ بِالْجَدِيدِ مِنْ الْمَيِّتِ إِنَّمَا هُوَ لِلْمُهْلَةِ فَلَمْ يُتَوَفَّ حَتَّى أَمْسَى مِنْ لَيْلَةِ الثُّلَاثَاءِ وَدُفِنَ قَبْلَ أَنْ يُصْبِحَ
ആശയ സംഗ്രഹം : ആഇശ റദിയള്ളാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ അബൂ ബക്കർ റദിയല്ലാഹു അൻഹു (മരണാസന്നൻ ആയപ്പോൾ )അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.അപ്പോൾ അദ്ദേഹം ചോദിച്ചു : എത്ര തുണിയിലാണ് നിങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ കഫൻ ചെയ്തിരുന്നത് ? ആഇശ ബീവി പറഞ്ഞു : മൂന്ന് വസ്ത്രങ്ങളിൽ , വെളുത്ത സഹൂലി വസ്ത്രം, തലക്കെട്ടോ ഖമീസോ ഉണ്ടായിരുന്നില്ല.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു ആഇശ ബീവിയോട് ചോദിച്ചു : ഏതു ദിവസമാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വഫാത്തായതു / മരിച്ചത് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇത് ഏതു ദിവസമാണ് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇന്ന് രാത്രിയാവുന്നതിനു മുമ്പ് ഞാൻ മരിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശേഷം അദ്ദേഹം രോഗാവസ്ഥയിൽ ധരിച്ചിരുന്ന തന്റെ വസ്ത്രത്തിലേക്കു നോക്കി . അല്പം മഞ്ഞ പാട് അതിൽ ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : നിങ്ങൾ ഇത് കഴുകൂ,ഇതോടൊപ്പം വേറെ രണ്ടു വസ്ത്രം കൂടി ചേർത്ത് എന്നെ കഫൻ ചെയ്യണം.അപ്പോൾ ആഇശ ബീവി ഉപ്പയോട് പറഞ്ഞു : ഇത് കീറിപ്പഴകിയ വസ്ത്രമാണ്.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു പറഞ്ഞു :പുതിയത് ധരിക്കാൻ മയ്യിത്തിനേക്കാൾ യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ്.ഇത് ചലത്തിനു ഉള്ളതാണ്.( ആഇശ ബീവി തുടരുന്നു) : ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.നേരം പുലരുന്നതിനു മുമ്പ് മറമാടുകയും ചെയ്തു.
http://library.islamweb.net/newlibrary/display_book.php?idfrom=2553&idto=2554&bk_no=52&ID=889
..............................
ഫത്ഹുൽ ബാരിയിലെ വിശദീകരണത്തിൽ നിന്ന് :
قَوْلُهُ : ( إِنَّمَا هُوَ ) أَيِ الْكَفَنُ
قَوْلُهُ : ( لِلْمُهْلَةِ ) قَالَ عِيَاضٌ : رُوِيَ بِضَمِّ الْمِيمِ وَفَتْحِهَا وَكَسْرِهَا . قُلْتُ : جَزَمَ بِهِ الْخَلِيلُ . وَقَالَ ابْنُ حَبِيبٍ : هُوَ بِالْكَسْرِ : الصَّدِيدُ ، وَبِالْفَتْحِ : التَّمَهُّلُ ، وَبِالضَّمِّ : عَكَرُ الزَّيْتِ . وَالْمُرَادُ هُنَا الصَّدِيدُ . وَيَحْتَمِلُ أَنْ يَكُونَ الْمُرَادُ بِقَوْلِهِ : " إِنَّمَا هُوَ " أَيِ الْجَدِيدُ ، وَأَنْ يَكُونَ الْمُرَادُ " بِالْمُهْلَةِ " عَلَى هَذَا التَّمَهُّلِ ، أَيْ إِنَّ الْجَدِيدَ لِمَنْ يُرِيدُ الْبَقَاءَ ، وَالْأَوَّلُ أَظْهَرُ
............................
وَقَالَ : إِنَّمَا هُوَ لِمَا يَخْرُجُ مِنْ أَنْفِهِ وَفِيهِ . أَخْرَجَهُ ابْنُ سَعْدٍ . وَلَهُ عَنْهُ مِنْ وَجْهٍ آخَرَ : " إِنَّمَا هُوَلِلْمَهْلِ وَالتُّرَابِ " . وَضَبَطَ الْأَصْمَعِيُّ هَذِهِ بِالْفَتْحِ
________________
الصَّدِيدُ = pus
اِسْتَمْهَلَهُ : طَلَبَ مِنْهُ مُهْلَةً ، لَحْظَةَ انْتِظارٍ
العَكَرُ : الكَدَرُ
_________________
ആശയ സംഗ്രഹം : ഇവിടെ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം കഫൻ പുട ആണ് എന്നതാണ് ഏറ്റവും വ്യക്തമായ വ്യാഖ്യാനം.അപ്പോൾ ആശയം കഫൻ പുട ചലത്തിനുള്ളതാണ് എന്ന ആശയം വരും.എന്നാൽ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം പുതിയ വസ്ത്രം എന്നുമാകാം . അപ്പോൾ ആശയം പുതിയ വസ്ത്രം മുഹ്‍ലത്തിനു എന്നാകും.അപ്പോൾ മുഹ്‍ലത്തു എന്നത് കൊണ്ട് ഉദ്ദേശ്യം അവശേഷിക്കുന്നവർ/ജീവിച്ചിരിക്കുന്നവർ എന്ന് വരുന്നു.അതായത് പുതിയ വസ്ത്രംധരിക്കാൻ കൂടുതൽ യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ് എന്ന് ആശയം വരും.
MODULE 02
നബിമാരുടെ ശരീരം മണ്ണ് തിന്നുകയില്ല/ജീർണ്ണിക്കുകയില്ല
സുനനു അബീ ദാവൂദ്
كتاب الصلاة
باب فَضْلِ يَوْمِ الْجُمُعَةِ وَلَيْلَةِ الْجُمُعَةِ
حَدَّثَنَا هَارُونُ بْنُ عَبْدِ اللَّهِ، حَدَّثَنَا حُسَيْنُ بْنُ عَلِيٍّ، عَنْ عَبْدِ الرَّحْمَنِ بْنِ يَزِيدَ بْنِ جَابِرٍ، عَنْ أَبِي الأَشْعَثِ الصَّنْعَانِيِّ، عَنْ أَوْسِ بْنِ أَوْسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِ الصَّعْقَةُ فَأَكْثِرُوا عَلَىَّ مِنَ الصَّلاَةِ فِيهِ فَإِنَّ صَلاَتَكُمْ مَعْرُوضَةٌ عَلَىَّ " . قَالَ قَالُوا يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلاَتُنَا عَلَيْكَ وَقَدْ أَرِمْتَ يَقُولُونَ بَلِيتَ . فَقَالَ " إِنَّ اللَّهَ عَزَّ وَجَلَّ حَرَّمَ عَلَى الأَرْضِ أَجْسَادَ الأَنْبِيَاءِ "
ആശയ സംഗ്രഹം : ഔസ് ബ്നു ഔസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠകരമായ ദിവസം ജുമുഅ ദിവസം /വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ചയാണ് ആദം അലൈഹി സലാം പടക്കപ്പെട്ടതു.വെള്ളിയാഴ്ചയാണ് ആദം നബിയുടെ റൂഹ് പിടിക്കപ്പെട്ടതും .ലോകാവസാനത്തിന്റെ ഒന്നാം ഊത്തും തുടർന്നുള്ള പുനർജ്ജന്മത്തിന്റെ രണ്ടാം ഊത്തും വെള്ളിയാഴ്ച തന്നെ. അതിനാൽ നിങ്ങൾ വെള്ളിയാഴ്ച എന്റെ മേൽ സ്വലാത്തു വർദ്ധിപ്പിക്കുക.നിശ്ചയം നിങ്ങളുടെ സ്വലാത്തുകൾ എന്റെ മേൽ പ്രദർശിപ്പിക്കപ്പെടും.( ഹദീസ് റിപ്പോർട്ടർ തുടരുന്നു) : സ്വഹാബാക്കൾ ചോദിച്ചു : എങ്ങിനെ ഞങ്ങളുടെ സ്വലാത്തു താങ്കൾക്കു മേൽ പ്രദർശിപ്പിക്കപ്പെടും ? താങ്കൾ ജീർണ്ണിച്ചിട്ടുണ്ടാവില്ലേ ? അപ്പോൾ നബി പറഞ്ഞു : നിശ്ചയം അല്ലാഹു നബിമാരുടെ ശരീരം ഭൂമിയ്ക്ക് / മണ്ണിനു ഹറാം /നിഷിദ്ധമാക്കിയിരിക്കുന്നു.
MODULE 03
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് ഒന്ന് മുതൽ നാല് വരെയുള്ള സൂക്തങ്ങളും ഇതിന്റെ വിശദീകരണത്തിൽ തഫ്സീർ ഖുർതുബിയിൽ നൽകിയിട്ടുള്ള ചില ഭാഗങ്ങളും കാണുക :
ق وَالْقُرْآنِ الْمَجِيدِ
ഖാഫ്. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം.
بَلْ عَجِبُوا أَن جَاءهُمْ مُنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَذَا شَيْءٌ عَجِيبٌ
എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു.
أَئِذَا مِتْنَا وَكُنَّا تُرَابًا ذَلِكَ رَجْعٌ بَعِيدٌ
നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനര്‍ ജന്‍മം? ) അത് വിദൂരമായ ഒരു മടക്കമാകുന്നു.
قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ وَعِندَنَا كِتَابٌ حَفِيظٌ
അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്.
ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ
തഫ്സീർ ഖുർതുബിയിൽ വന്ന ചില ഭാഗങ്ങൾ :
قَوْلُهُ تَعَالَى : قَدْ عَلِمْنَا مَا تَنْقُصُ الْأَرْضُ مِنْهُمْ أَيْ : مَا تَأْكُلُ مِنْ أَجْسَادِهِمْ فَلَا يَضِلُّ عَنَّا شَيْءٌ حَتَّى تَتَعَذَّرَ عَلَيْنَا الْإِعَادَةُ . وَفِي التَّنْزِيلِ : قَالَ فَمَا بَالُ الْقُرُونِ الْأُولَى قَالَ عِلْمُهَا عِنْدَ رَبِّي فِي كِتَابٍ لَا يَضِلُّ رَبِّي وَلَا يَنْسَى . وَفِي الصَّحِيحِ : كُلُّ ابْنِ آدَمَ يَأْكُلُهُ التُّرَابُ إِلَّا عَجْبَ الذَّنَبِ ، مِنْهُ خُلِقَ وَفِيهِ يُرَكَّبُ وَقَدْ تَقَدَّمَ . وَثَبَتَ أَنَّ الْأَنْبِيَاءَ وَالْأَوْلِيَاءَ وَالشُّهَدَاءَ لَا تَأْكُلُ الْأَرْضُ أَجْسَادَهُمْ ; حَرَّمَ اللَّهُ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَهُمْ . وَقَدْ بَيَّنَّا هَذَا فِي كِتَابِ " التَّذْكِرَةِ " وَتَقَدَّمَ أَيْضًا فِي هَذَا الْكِتَابِ
....................
ആശയ സംഗ്രഹം : ഇവിടെ നാലാം വചനത്തിൽ
قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ
''അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്'' എന്ന് പറഞ്ഞതിന്റെ വിവക്ഷ ' അവരുടെ ശരീരങ്ങളിൽ നിന്ന് മണ്ണ് /ഭൂമി തിന്നുന്നത് എന്നാണു.അതായത് ആ മണ്ണ് തിന്ന ശരീരത്തെ പഴയ സ്ഥിതിയിലേക്ക് മടക്കുന്നതിനു അല്ലാഹുവിനു ഒരു പ്രയാസവുമില്ല . സൂറ താഹാ 51 & 52 വചനങ്ങൾ കാണുക :
قَالَ فَمَا بَالُ الْقُرُونِ الأُولَى
അവന്‍ (ഫറോവ) പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ് ?
قَالَ عِلْمُهَا عِندَ رَبِّي فِي كِتَابٍ لّا يَضِلُّ رَبِّي وَلا يَنسَى
അദ്ദേഹം (മൂസാ ) പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്‍റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല. സ്വഹീഹായ ഹദീസിൽ ഇങ്ങിനെ കാണാം :
كُلُّ ابْنِ آدَمَ يَأْكُلُهُ التُّرَابُ إِلَّا عَجْبَ الذَّنَبِ ، مِنْهُ خُلِقَ وَفِيهِ يُرَكَّبُ
ആദം സന്തതിയെ എല്ലാം മണ്ണ് തിന്നും; അവന്റെ അജബ് ദനബു എന്ന ഭാഗം ഒഴികെ.അതിൽ നിന്നാണ് അവൻ പടക്കപ്പെട്ടതു.അതിൽ നിന്ന് തന്നെ അവൻ പുനഃ സൃഷ്ടിക്കപ്പെടുകയും ചെയ്യും .നബിമാരുടെയും ഔലിയാക്കളുടെയും ശുഹദാക്കളുടെയും ശരീരം മണ്ണ് തിന്നുകയില്ല എന്ന കാര്യം സ്ഥിരപ്പെട്ടതാണ് . ഇത് നാം ( ഇമാം ഖുർതുബി ) ഈ തഫ്സീറിലും
التذكرة بأحوال الموتى وأمور الآخرة
എന്ന നമ്മുടെ ഗ്രൻഥത്തിലും വിശദീകരിച്ചിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=50&ayano=4
_________________
MODULE 04
ഇമാം ഖുർതുബിയുടെ
التذكرة بأحوال الموتى وأمور الآخرة
എന്ന കിതാബിൽ ഈ വിഷയത്തിൽ വന്ന ചില പരാമർശങ്ങൾ ചുവടെ ചേർക്കുന്നു:
التذكرة بأحوال الموتى وأمور الآخرة
باب لا تأكل الأرض أجساد الأنبياء ولا الشهداء وأنهم أحياء
നബിമാരുടെയും ശുഹദാക്കളുടെയും ശരീരം മണ്ണ് തിന്നുകയില്ല എന്നതും അവർ ജീവിച്ചിരിക്കുന്നവരാണ് എന്നതും സംബന്ധിച്ച് പറയുന്ന ബാബു
............................
عَنْ مَالِكٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ، أَنَّهُ بَلَغَهُ أَنَّ عَمْرَو بْنَ الْجَمُوحِ، وَعَبْدَ اللَّهِ بْنَ عَمْرٍو الأَنْصَارِيَّيْنِ، ثُمَّ السَّلَمِيَّيْنِ كَانَا قَدْ حَفَرَ السَّيْلُ قَبْرَهُمَا وَكَانَ قَبْرُهُمَا مِمَّا يَلِي السَّيْلَ وَكَانَا فِي قَبْرٍ وَاحِدٍ وَهُمَا مِمَّنِ اسْتُشْهِدَ يَوْمَ أُحُدٍ فَحُفِرَ عَنْهُمَا لِيُغَيَّرَا مِنْ مَكَانِهِمَا فَوُجِدَا لَمْ يَتَغَيَّرَا كَأَنَّهُمَا مَاتَا بِالأَمْسِ وَكَانَ أَحَدُهُمَا قَدْ جُرِحَ فَوَضَعَ يَدَهُ عَلَى جُرْحِهِ فَدُفِنَ وَهُوَ كَذَلِكَ فَأُمِيطَتْ يَدُهُ عَنْ جُرْحِهِ ثُمَّ أُرْسِلَتْ فَرَجَعَتْ كَمَا كَانَتْ وَكَانَ بَيْنَ أُحُدٍ وَبَيْنَ يَوْمَ حُفِرَ عَنْهُمَا سِتٌّ وَأَرْبَعُونَ سَنَةً .
ആശയ സംഗ്രഹം : മുകളിൽ ഇമാം ഖുർതുബി പരാമർശിച്ചിരിക്കുന്നത് ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വ എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസ്/അസർ ആണ്.
അബ്ദു റഹ്‌മാൻ ബ്നു അബീ സഅസഅ കേട്ടതായി റിപ്പോർട്ട് ചെയ്യുന്നു : ബനൂ സല്ലമ ഗോത്രത്തിൽ പെട്ട രണ്ടു അൻസാരി സ്വഹാബികളായിരുന്ന അംറ് ബ്നുല് ജമൂഹ് ,അബ്ദുല്ലാഹിബ്നുൽ അംറ് എന്നിവരുടെ ഖബർ ഒരു വെള്ളപ്പൊക്കത്തിൽ വെളിവാക്കപ്പെട്ടു.അവർ രണ്ടു പേരും ഒരു ഖബറിലായിരുന്നു മറമാടപ്പെട്ടിരുന്നത്.അവർ രണ്ടു പേരും ഉഹ്ദ് യുദ്ധത്തിൽ രക്ത സാക്ഷികളായ സ്വഹാബിമാർ ആയിരുന്നു.അവരെ അവിടെ നിന്ന് മാറ്റുന്നതിനായി അവരുടെ ഖബർ കുഴിക്കപ്പെട്ടു.ഖബർ കുഴിച്ചു നോക്കിയപ്പോൾ അവർ ഇന്നലെ മരിച്ചവർ എന്നത് പോലെ ഒരു മാറ്റവും ഇല്ലാതെ കാണപ്പെട്ടു.അവരിൽ ഒരാൾക്ക് യുദ്ധത്തിൽ മുറിവ് പറ്റിയിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കൈ ആ മുറിവിൽ വച്ച അവസ്ഥയിൽ ആയിരുന്നു.അങ്ങിനെയായിരുന്നു മറമാടപ്പെട്ടിരുന്നത്
.അദ്ദേഹത്തിന്റെ കൈ അവിടെ നിന്ന് നീക്കുകയും വീണ്ടും പഴയതു പോലെ ആ മുറിവിൽ തന്നെ വയ്ക്കുകയും ചെയ്തു.ഈ ഖബർ കുഴിക്കൽ സംഭവവും ഉഹ്ദ് യുദ്ധവും തമ്മിൽ നാല്പത്തിയാറു വർഷത്തെ ഇടവേള ഉണ്ടായിരുന്നു.
https://sunnah.com/urn/510100
MODULE 05
ഇമാം ഖുർതുബി റഹിമഹുല്ലാഹിയുടെ തദ്‌കിറ എന്ന കിതാബ് തുടരുന്നു :
.........................
قال المؤلف رضي الله عنه: وهكذا حكم من تقدمنا من الأمم ممن قتل شهيداً في سبيل الله أو قتل على الحق كأنبيائهم
وفي الترمذي في قصة أصحاب الأخدود: [أن الغلام الذي قتله الملك دفن] ، قال: فيذكر أنه أخرج في زمن عمر بن الخطاب وأصبعه على صدغه كما وضعها حين قتل
قال حديث حسن غريب
ആശയ സംഗ്രഹം : ഇമാം ഖുർതുബി തുടരുന്നു :
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.
സുനനു തിർമുദിയിൽ വന്ന ഹദീസ് പൂർണ്ണ രൂപത്തിൽ അടുത്ത മോഡ്യൂളിൽ ചേർക്കുന്നു :
MODULE 06
സുനനു തിർമുദി
سنن الترمذي
كتاب تفسير القرآن
باب ومن سورة البروج
حَدَّثَنَا مَحْمُودُ بْنُ غَيْلاَنَ، وَعَبْدُ بْنُ حُمَيْدٍ، - الْمَعْنَى وَاحِدٌ قَالاَ حَدَّثَنَا عَبْدُ الرَّزَّاقِ، عَنْ مَعْمَرٍ، عَنْ ثَابِتٍ الْبُنَانِيِّ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ صُهَيْبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا صَلَّى الْعَصْرَ هَمَسَ - وَالْهَمْسُ فِي قَوْلِ بَعْضِهِمْ تَحَرُّكُ شَفَتَيْهِ كَأَنَّهُ يَتَكَلَّمُ فَقِيلَ لَهُ إِنَّكَ يَا رَسُولَ اللَّهِ إِذَا صَلَّيْتَ الْعَصْرَ هَمَسْتَ قَالَ . " إِنَّ نَبِيًّا مِنَ الأَنْبِيَاءِ كَانَ أُعْجِبَ بِأُمَّتِهِ فَقَالَ مَنْ يَقُولُ لِهَؤُلاَءِ فَأَوْحَى اللَّهُ إِلَيْهِ أَنْ خَيِّرْهُمْ بَيْنَ أَنْ أَنْتَقِمَ مِنْهُمْ وَبَيْنَ أَنْ أُسَلِّطَ عَلَيْهِمْ عَدُوَّهُمْ فَاخْتَارَ النِّقْمَةَ فَسَلَّطَ عَلَيْهِمُ الْمَوْتَ فَمَاتَ مِنْهُمْ فِي يَوْمٍ سَبْعُونَ أَلْفًا " .
ആശയ സംഗ്രഹം : സുഹൈബ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അസ്ർ നിസ്‌കാരത്തിന് ശേഷം എന്തോ പറയാനെന്ന ഭാവത്തിൽ ചുണ്ടനക്കി.അപ്പോൾ എന്താണ് അതിന്റെ കാരണമെന്ന് സ്വഹാബാക്കൾ ആരാഞ്ഞു. തിരു നബി പ്രതിവചിച്ചു : നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരു സമൂഹത്തിൽ ഒരു നബി തന്റെ ജനതയുടെ കാര്യത്തിൽ ആശ്ചര്യപ്പെടുകയും അവരെ ജയിക്കാൻ ആർക്കു കഴിയും എന്ന് പ്രസ്താവിക്കുകയും ചെയ്തു.പ്രസ്തുത ജനതയിൽ, ശത്രുവിനെ പ്രതിരോധിക്കൽ, ശിക്ഷ ഏറ്റു വാങ്ങൽ എന്നീ രണ്ടു കാര്യങ്ങളിൽ ഒരു തെരഞ്ഞെടുപ്പ് നടത്താൻ അല്ലാഹു ആ നബിയ്ക്ക് ദിവ്യബോധനം നൽകുകയും അവർ ശിക്ഷ ഏറ്റു വാങ്ങൽ തെരഞ്ഞെടുക്കുകയും ചെയ്തു.അങ്ങിനെ അവരിൽ എഴുപതിനായിരം പേര് ഒരു ദിവസം മരിച്ചു. തുടർന്ന് തിരു നബി മറ്റൊരു ഹദീസ് പറഞ്ഞു :
പ്രസ്തുത ഹദീസ് അടുത്ത മോഡ്യൂളിൽ ചേർക്കുന്നു .
MODULE 07
قَالَ وَكَانَ إِذَا حَدَّثَ بِهَذَا الْحَدِيثِ حَدَّثَ بِهَذَا الْحَدِيثِ الآخَرِ . قَالَ " كَانَ مَلِكٌ مِنَ الْمُلُوكِ وَكَانَ لِذَلِكَ الْمَلِكِ كَاهِنٌ يَكْهَنُ لَهُ فَقَالَ الْكَاهِنُ انْظُرُوا لِيَ غُلاَمًا فَهِمًا أَوْ قَالَ فَطِنًا لَقِنًا فَأُعَلِّمُهُ عِلْمِي هَذَا فَإِنِّي أَخَافُ أَنْ أَمُوتَ فَيَنْقَطِعَ مِنْكُمْ هَذَا الْعِلْمُ وَلاَ يَكُونُ فِيكُمْ مَنْ يَعْلَمُهُ . قَالَ فَنَظَرُوا لَهُ عَلَى مَا وَصَفَ فَأَمَرَهُ أَنْ يَحْضُرَ ذَلِكَ الْكَاهِنَ وَأَنْ يَخْتَلِفَ إِلَيْهِ فَجَعَلَ يَخْتَلِفُ إِلَيْهِ وَكَانَ عَلَى طَرِيقِ الْغُلاَمِ رَاهِبٌ فِي صَوْمَعَةٍ " . قَالَ مَعْمَرٌ أَحْسِبُ أَنَّ أَصْحَابَ الصَّوَامِعِ كَانُوا يَوْمَئِذٍ مُسْلِمِينَ قَالَ " فَجَعَلَ الْغُلاَمُ يَسْأَلُ ذَلِكَ الرَّاهِبَ كُلَّمَا مَرَّ بِهِ فَلَمْ يَزَلْ بِهِ حَتَّى أَخْبَرَهُ فَقَالَ إِنَّمَا أَعْبُدُ اللَّهَ " . قَالَ " فَجَعَلَ الْغُلاَمُ يَمْكُثُ عِنْدَ الرَّاهِبِ وَيُبْطِئُ عَلَى الْكَاهِنِ فَأَرْسَلَ الْكَاهِنُ إِلَى أَهْلِ الْغُلاَمِ إِنَّهُ لاَ يَكَادُ يَحْضُرُنِي فَأَخْبَرَ الْغُلاَمُ الرَّاهِبَ بِذَلِكَ فَقَالَ لَهُ الرَّاهِبُ إِذَا قَالَ لَكَ الْكَاهِنُ أَيْنَ كُنْتَ فَقُلْ عِنْدَ أَهْلِي . وَإِذَا قَالَ لَكَ أَهْلُكَ أَيْنَ كُنْتَ فَأَخِبِرْهُمْ أَنَّكَ كُنْتَ عِنْدَ الْكَاهِنِ " . قَالَ " فَبَيْنَمَا الْغُلاَمُ عَلَى ذَلِكَ إِذْ مَرَّ بِجَمَاعَةٍ مِنَ النَّاسِ كَثِيرٍ قَدْ حَبَسَتْهُمْ دَابَّةٌ " . فَقَالَ بَعْضُهُمْ إِنَّ تِلْكَ الدَّابَّةَ كَانَتْ أَسَدًا قَالَ " فَأَخَذَ الْغُلاَمُ حَجَرًا قَالَ اللَّهُمَّ إِنْ كَانَ مَا يَقُولُ الرَّاهِبُ حَقًّا فَأَسْأَلُكَ أَنْ أَقْتُلَهَا . قَالَ ثُمَّ رَمَى فَقَتَلَ الدَّابَّةَ . فَقَالَ النَّاسُ مَنْ قَتَلَهَا قَالُوا الْغُلاَمُ فَفَزِعَ النَّاسُ وَقَالُوا لَقَدْ عَلِمَ هَذَا الْغُلاَمُ عِلْمًا لَمْ يَعْلَمْهُ أَحَدٌ . قَالَ فَسَمِعَ بِهِ أَعْمَى فَقَالَ لَهُ إِنْ أَنْتَ رَدَدْتَ بَصَرِي فَلَكَ كَذَا وَكَذَا . قَالَ لَهُ لاَ أُرِيدُ مِنْكَ هَذَا وَلَكِنْ أَرَأَيْتَ إِنْ رَجَعَ إِلَيْكَ بَصَرُكَ أَتُؤْمِنُ بِالَّذِي رَدَّهُ عَلَيْكَ قَالَ نَعَمْ . قَالَ فَدَعَا اللَّهَ فَرَدَّ عَلَيْهِ بَصَرَهُ فَآمَنَ الأَعْمَى فَبَلَغَ الْمَلِكَ أَمْرُهُمْ فَبَعَثَ إِلَيْهِمْ فَأُتِيَ بِهِمْ فَقَالَ لأَقْتُلَنَّ كُلَّ وَاحِدٍ مِنْكُمْ قِتْلَةً لاَ أَقْتُلُ بِهَا صَاحِبَهُ فَأَمَرَ بِالرَّاهِبِ وَالرَّجُلِ الَّذِي كَانَ أَعْمَى فَوَضَعَ الْمِنْشَارَ عَلَى مَفْرِقِ أَحَدِهِمَا فَقَتَلَهُ وَقَتَلَ الآخَرَ بِقِتْلَةٍ أُخْرَى . ثُمَّ أَمَرَ بِالْغُلاَمِ فَقَالَ انْطَلِقُوا بِهِ إِلَى جَبَلِ كَذَا وَكَذَا فَأَلْقُوهُ مِنْ رَأْسِهِ فَانْطَلَقُوا بِهِ إِلَى ذَلِكَ الْجَبَلِ فَلَمَّا انْتَهَوْا بِهِ إِلَى ذَلِكَ الْمَكَانِ الَّذِي أَرَادُوا أَنْ يُلْقُوهُ مِنْهُ جَعَلُوا يَتَهَافَتُونَ مِنْ ذَلِكَ الْجَبَلِ وَيَتَرَدَّوْنَ حَتَّى لَمْ يَبْقَ مِنْهُمْ إِلاَّ الْغُلاَمُ " . قَالَ " ثُمَّ رَجَعَ فَأَمَرَ بِهِ الْمَلِكُ أَنْ يَنْطَلِقُوا بِهِ إِلَى الْبَحْرِ فَيُلْقُونَهُ فِيهِ فَانْطُلِقَ بِهِ إِلَى الْبَحْرِ فَغَرَّقَ اللَّهُ الَّذِينَ كَانُوا مَعَهُ وَأَنْجَاهُ فَقَالَ الْغُلاَمُ لِلْمَلِكِ إِنَّكَ لاَ تَقْتُلُنِي حَتَّى تَصْلُبَنِي وَتَرْمِيَنِي وَتَقُولَ إِذَا رَمَيْتَنِي بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ . قَالَ فَأَمَرَ بِهِ فَصُلِبَ ثُمَّ رَمَاهُ فَقَالَ بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ . قَالَ فَوَضَعَ الْغُلاَمُ يَدَهُ عَلَى صُدْغِهِ حِينَ رُمِيَ ثُمَّ مَاتَ . فَقَالَ أُنَاسٌ لَقَدْ عَلِمَ هَذَا الْغُلاَمُ عِلْمًا مَا عَلِمَهُ أَحَدٌ فَإِنَّا نُؤْمِنُ بِرَبِّ هَذَا الْغُلاَمِ . قَالَ فَقِيلَ لِلْمَلِكِ أَجَزِعْتَ أَنْ خَالَفَكَ ثَلاَثَةٌ فَهَذَا الْعَالَمُ كُلُّهُمْ قَدْ خَالَفُوكَ . قَالَ فَخَدَّ أُخْدُودًا ثُمَّ أَلْقَى فِيهَا الْحَطَبَ وَالنَّارَ ثُمَّ جَمَعَ النَّاسَ فَقَالَ مَنْ رَجَعَ عَنْ دِينِهِ تَرَكْنَاهُ وَمَنْ لَمْ يَرْجِعْ أَلْقَيْنَاهُ فِي هَذِهِ النَّارِ فَجَعَلَ يُلْقِيهِمْ فِي تِلْكَ الأُخْدُودِ . قَالَ يَقُولُ اللَّهُ تَعَالَى : (قتِلَ أَصْحَابُ الأُخْدُودِ * النَّارِ ذَاتِ الْوَقُودِ ) حَتَّى بَلَغَ : (العَزِيزِ الْحَمِيدِ ) " . قَالَ " فَأَمَّا الْغُلاَمُ فَإِنَّهُ دُفِنَ " . قَالَ فَيُذْكَرُ أَنَّهُ أُخْرِجَ فِي زَمَنِ عُمَرَ بْنِ الْخَطَّابِ وَأُصْبُعُهُ عَلَى صُدْغِهِ كَمَا وَضَعَهَا حِينَ قُتِلَ . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ .
ആശയ സംഗ്രഹം :
സുഹൈബ് റദിയല്ലാഹു അന്ഹു തുടരുന്നു : ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം
മറ്റൊരു ഹദീസ് പറഞ്ഞു :
ഒരു രാജാവിന് ഒരു ജ്യോത്സ്യൻ ഉണ്ടായിരുന്നു.അങ്ങിനെ ഒരിക്കൽ ജ്യോത്സ്യൻ രാജാവിനോട് പറഞ്ഞു: പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള ബുദ്ധിമാനായ ഒരു കുട്ടിയെ എനിയ്ക്കു വിട്ടു തരണം .ഞാൻ മരിച്ചു പോയാൽ എന്റെ ജ്യോത്സ്യപ്പണിയിലുള്ള ഈ അറിവ് നിങ്ങൾക്ക് നഷ്ടമാവുമെന്നു ഞാൻ കരുതുന്നു. അതിനാൽ എനിയ്ക്കു, ഞാൻ മരിക്കുന്നതിന് മുമ്പേ ആ കുട്ടിയെ അത് പഠിപ്പിക്കാമല്ലോ എന്ന് കരുതിയാണ്. അങ്ങിനെ അവർ അദ്ദേഹം പറഞ്ഞ വിശേഷണങ്ങൾ ഒത്ത ഒരു കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയും ജ്യോത്സ്യപ്പണിക്കാരന്റെ അടുത്ത് ജ്യോതിഷം അഭ്യസിക്കുന്നതിനു ആ ബാലനെ നിയോഗിക്കുകയും ചെയ്തു .അങ്ങിനെ ബാലൻ പതിവായി ജ്യോതിഷം അഭ്യസിക്കാൻ കാഹിനിന്റെ ( ജ്യോതിഷിയുടെ ) അടുത്ത് പോയി തുടങ്ങി.ബാലൻ പോകുന്ന വഴിയിൽ ഒരു മഠത്തിൽ ഒരു സന്യാസിയുണ്ടായിരുന്നു. ( ഈ ഹദീസിന്റെ ഉപ നിവേദകൻ മഅമർ പ്രസ്താവിക്കുന്നു : അക്കാലത്തു പ്രസ്തുത മഠത്തിലെ ആളുകൾ അല്ലാഹുവിനു കീഴ്പ്പെട്ടു ജീവിക്കുന്നവരായിരുന്നു എന്ന് ഞാൻ കരുതുന്നു ) - തിരു നബി തുടരുന്നു : ആ ബാലൻ പോകുന്ന വഴി എന്നും ആ സന്യാസിയെ കാണുകയും സന്യാസിയോട് ചോദ്യങ്ങൾ ചോദിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുന്നത് പതിവാക്കി.അദ്ദേഹം പറഞ്ഞു : ഞാൻ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു.ക്രമേണ ബാലൻ കൂടുതൽ സമയം സന്യാസിയുടെ അടുത്ത് ചെലവഴിക്കുകയും ജ്യോതിഷിയുടെ അടുത്ത് പഠനത്തിന് എത്താൻ വൈകുകയും ചെയ്യാൻ തുടങ്ങി.ബാലൻ പഠനത്തിന് എത്തുന്നില്ല എന്ന വിവരം ബാലന്റെ വീട്ടുകാരെ ജ്യോതിഷി അറിയിച്ചു.ഈ വിവരം ബാലൻ സന്യാസിയെ അറിയിച്ചപ്പോൾ സന്യാസി ഇപ്രകാരം പ്രതിവിധി നിർദേശിച്ചു : ''ജ്യോതിഷി നീ എവിടെയായിരുന്നു എന്ന് അന്വേഷിക്കുമ്പോൾ വീട്ടിലായിരുന്നു എന്നും വീട്ടുകാർ നീ എവിടെയായിരുന്നു എന്ന് ചോദിക്കുമ്പോൾ ജ്യോതിഷിയുടെ അടുത്തായിരുന്നു എന്നും മറുപടി പറഞ്ഞേക്കുക". ഒരു ദിവസം ഒരു വന്യ മൃഗത്തിനാൽ വലയം ചെയ്യപ്പെട്ട ഒരു സമൂഹത്തിനു അരികിലൂടെ ബാലൻ സഞ്ചരിക്കുകയായിരുന്നു .ചിലർ അതൊരു സിംഹമാണെന്നു പറയുന്ന്നുണ്ടായിരുന്നു.ബാലൻ ഒരു കല്ലെടുക്കുകയും ഇപ്രകാരം പറഞ്ഞു കൊണ്ട് അതിനെ എറിയുകയും ചെയ്തു : ' അല്ലാഹുവേ .... സന്യാസി പറയുന്നതാണ് സത്യമെങ്കിൽ എനിയ്ക്കു ഇതിനെ കൊല്ലാൻ നീ സാധിപ്പിക്കണേ '' .അങ്ങിനെ എറിഞ്ഞപ്പോൾ ആ മൃഗം ചത്തു.ജനങ്ങൾ ചോദിച്ചു : ആരാണ് അതിനെ കൊന്നത്? പ്രസ്തുത ബാലനാണ് കൊന്നത് എന്ന് ചിലയാളുകൾ മറുപടി നൽകി .അതോടെ ജനങ്ങൾ ചകിതരായി . അവർ പറഞ്ഞു : ആർക്കും അറിയാത്ത ചില കാര്യങ്ങൾ ഈ ബാലന് അറിയാം. അപ്പോൾ അന്ധനായ ഒരു വ്യക്തി പറഞ്ഞു : എനിയ്ക്കു താങ്കൾ കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു ഞാൻ ഇന്നാലിന്നതൊക്കെ നൽകാം. ബാലൻ പറഞ്ഞു : എനിയ്ക്കു അതൊന്നും ആവശ്യമില്ല .താങ്കൾക്കു അവൻ ( അല്ലാഹു ) കാഴ്ച ശക്തി തിരിച്ചു നൽകിയാൽ താങ്കൾക്കു കാഴ്ച ശക്തി തിരികെ നല്കിയവനിൽ താങ്കൾ വിശ്വസിക്കുമോ ? അന്ധൻ പറഞ്ഞു : അതെ .അങ്ങിനെ ബാലൻ അല്ലാഹുവിനോട് ദുആ ചെയ്യുകയും അന്ധന് അല്ലാഹു കാഴ്ച ശക്തി തിരികെ നൽകുകയും ചെയ്തു.അപ്പോൾ അന്ധൻ സത്യവിശ്വാസം സ്വീകരിച്ചു.ഈ വിവരം രാജാവിന്റെ ചെവിയിലെത്തി.എല്ലാവരെയും ഹാജരാക്കാൻ രാജാവ് ആളെ അയച്ചു.അങ്ങിനെ അവരെല്ലാവരും രാജാവിന് മുമ്പിൽ ഹാജരാക്കപ്പെട്ടു.രാജാവ് പ്രഖ്യാപിച്ചു : നിങ്ങളെ ഓരോരുത്തരെയും ഞാൻ വധിക്കും .ഓരോരുത്തരെയും വധിക്കുന്നത് തന്റെ കൂട്ടുകാരനെ വധിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലായിരിക്കും.സന്യാസിയും അന്ധനും ഹാജരാക്കപ്പെട്ടു.രാജാവ് അതിൽ ഒരാളുടെ തലയിൽ ഒരു ഈർച്ച വാൾ കൊണ്ട് കീറി അദ്ദേഹത്തെ കൊലപ്പെടുത്തി . മറ്റെയാളെ മറ്റൊരു വിധത്തിലും വധിച്ചു. പിന്നീട് രാജാവ് ബാലന്റെ കാര്യത്തിൽ ഇപ്രകാരം ഉത്തരവിട്ടു : നിങ്ങൾ ഇവനെയും കൊണ്ട് ഇന്നാലിന്ന പർവതത്തിന്റെ കൊടുമുടിയിൽ പോവണം.ശേഷം കൊടുമുടിയിൽ നിന്ന് ഇവനെ താഴേയ്ക്ക് വലിച്ചെറിയണം.അവർ ബാലനെയും കൊണ്ട് അവനെ താഴേയ്ക്ക് എറിയാൻ ഉദ്ദേശിച്ച പര്വതത്തിലെ സ്ഥാനത്തു എത്തിയപ്പോൾ പർവതം അവരെയും കൊണ്ട് പ്രകമ്പനം കൊള്ളുകയും ബാലൻ അല്ലാത്തവർ എല്ലാം താഴേയ്ക്ക് വീഴുകയും ചെയ്തു.ബാലൻ രാജാവിന്റെ അടുത്തേക്ക് തിരിച്ചു ചെന്നു. തുടർന്ന് ബാലനെ കടലിൽ കൊണ്ട് പോയി ഇടാൻ രാജാവ് കല്പിച്ചതു പ്രകാരം ബാലനെയും കൊണ്ട് ആളുകൾ കടലിൽ പോയെങ്കിലും , കൊണ്ട് പോയവരെ അല്ലാഹു കടലിൽ മുക്കിക്കൊല്ലുകയും ബാലനെ രക്ഷപ്പെടുത്തുകയുമാണ് ചെയ്തത്.
തുടർന്ന് ബാലൻ രാജാവിനോട് പറഞ്ഞു : ഒരു മരത്തിൽ എന്നെ കെട്ടിയിട്ടു എനിയ്ക്കു നേരെ
بِسْمِ اللَّهِ رَبِّ هَذَا الْغُلاَمِ
''ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ'' എന്ന് ഉച്ചരിച്ചു കൊണ്ട് അമ്പെയ്താൽ അല്ലാതെ താങ്കൾക്കു എന്നെ വധിക്കാൻ സാധിക്കില്ല.രാജാവ് അപ്രകാരം ചെയ്തു .അമ്പെയ്‌യപ്പെട്ടപ്പോൾ ബാലൻ അദ്ദേഹത്തിന്റെ കൈ അദ്ദേഹത്തിന്റെ ചെന്നിയിൽ വച്ചിരുന്നു.അങ്ങിനെ ബാലൻ മരിച്ചു. ജനങ്ങൾ പ്രഖ്യാപിച്ചു : ഒരാൾക്കും അറിയാത്ത അറിവ് ഈ ബാലനുണ്ട്.ഞങ്ങൾ ഈ ബാലന്റെ നാഥനിൽ /അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അപ്പോൾ രാജാവിനോട് ആരോ പറഞ്ഞു : ഈ മൂന്നു പേരുടെ വിശ്വാസമല്ലേ താങ്കളെ ആശങ്കയിൽ ആഴ്ത്തിയിരുന്നത് ? ഇപ്പോൾ ഈ ലോകം മുഴുവൻ താങ്കൾക്കു എതിരായി .അപ്പോൾ രാജാവ് കുറെ കിടങ്ങുകൾ കുഴിക്കുകയും അതിൽ വിറകു നിറച്ചു കത്തിക്കുകയും ചെയ്തു. ശേഷം മുഴുവൻ ജനങ്ങളെയും സമ്മേളിപ്പിച്ചു ഇപ്രകാരം ആക്രോശിച്ചു : ഈ ബാലന്റെ മതം ആര് ഉപേക്ഷിക്കുന്നോ നാം അവരെ വെറുതെ വിടും . ഉപേക്ഷിക്കാൻ സന്നദ്ധരാവാത്തവരെ നാം ഈ അഗ്നിയിൽ എറിയും.അങ്ങിനെ സത്യ വിശ്വാസികളായ ആ ജനങ്ങളെ അയാൾ തീയിൽ എറിയാൻ തുടങ്ങി . അവരെ സംബന്ധിച്ചാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത്
قُتِلَ أَصْحَابُ الْأُخْدُودِ
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ ( കിടങ്ങു കുഴിച്ചു സത്യ വിശാസികളെ ചുട്ടു കൊന്നവർ) നശിച്ചിരിക്കുന്നു.
النَّارِ ذَاتِ الْوَقُودِ
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌ
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍ അവര്‍ ( മര്‍ദ്ദകര്‍ ) ചുമത്തിയ കുറ്റം.
( പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 085 ബുറൂജ് 4-8 സൂക്തങ്ങൾ )
ഹദീസ് തുടരുന്നു : ആ ബാലൻ മറമാടപ്പെട്ടു.
( ഹദീസ് റിപ്പോർട്ടർ തുടന്ന് പറയുന്നു ) :
ഉമർ ബ്നുൽ ഖത്താബ് റദിയള്ളാഹു അന്ഹുവിന്റെ ഭരണ കാലത്തു പ്രസ്തുത ഖബർ കുഴിക്കപ്പെട്ടപ്പോൾ ആ ബാലൻ വധിക്കപ്പെട്ട സമയത്തു വച്ചിരുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കൈ ചെന്നിയിൽ വച്ച അവസ്ഥയിൽ കാണപ്പെട്ടു എന്ന് പറയപ്പെടുന്നു.
ഈ ഹദീസ് ഹസൻ ഗരീബ് ആണെന്ന് ഇമാം തിർമുദി പറഞ്ഞിരിക്കുന്നു.
___________________
MODULE 08
ഈ ഹദീസിന്റെ ശറഹിന്റെ അവസാന ഭാഗത്തു തുഹ്ഫത്തുൽ അഹ്‌വദിയിൽ വന്ന വിവരണം കാണുക :
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
.........................
قَالَ فَيُذْكَرُ أَنَّهُ أُخْرِجَ فِي زَمَنِ عُمَرَ بْنِ الْخَطَّابِ إِلَخْ ) قَالَ ابْنُ إِسْحَاقَ : وَحَدَّثَنِي عَبْدُ اللَّهِ بْنُ أَبِي بَكْرِ بْنِ مُحَمَّدِ بْنِ عَمْرِو بْنِ حَزْمٍ أَنَّهُ حَدَّثَ أَنَّ رَجُلًا مِنْ أَهْلِ نَجْرَانَ كَانَ زَمَانَ عُمَرَ بْنِ الْخَطَّابِ حَفَرَ خُرْبَةً مِنْ خُرَبِ نَجْرَانَ لِبَعْضِ حَاجَتِهِ فَوُجِدَ عَبْدُ اللَّهِ بْنُ التَّامِرِ تَحْتَ دَفْنٍ فِيهَا قَاعِدًا وَاضِعًا يَدَهُ عَلَى ضَرْبَةٍ فِي رَأْسِهِ مُمْسِكًا عَلَيْهَا بِيَدِهِ فَإِذَا أُخِذَتْ يَدُهُ عَنْهَا انْبَعَثَ دَمًا وَإِذَا أُرْسِلَتْ يَدُهُ رُدَّتْ عَلَيْهَا فَأَمْسَكَتْ دَمَهَا وَفِي يَدِهِ خَاتَمٌ مَكْتُوبٌ فِيهِ رَبِّي اللَّهُ ، فَكَتَبَ فِيهِ إِلَى عُمَرَ بْنِ الْخَطَّابِ يُخْبِرُهُ بِأَمْرِهِ فَكَتَبَ عُمَرُ إِلَيْهِمْ أَنْ أَقِرُّوهُ عَلَى حَالِهِ وَرُدُّوا عَلَيْهِ الَّذِي كَانَ عَلَيْهِ فَفَعَلُوا . قَوْلُهُ : ( هَذَا حَدِيثٌ حَسَنٌ غَرِيبٌ ) وَأَخْرَجَهُ أَحْمَدُ وَمُسْلِمٌ وَالنَّسَائِيُّ وَلَمْ يَذْكُرُوا الْحَدِيثَ الْأَوَّلَ مِنْهُ
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=6449
ഇമാം ഖുർതുബിയുടെ തദ്‌കിറ തുടരുന്നു :
وقصة الأخدود: مخرجه في صحيح مسلم، وكانوا بنجران في الفترة بين عيسى ومحمد صلى الله عليه وسلم، وقد ذكرناها مستوفاه في [البروج] في كتاب الجامع لأحكام القرآن والمبين لما تضمن من السنة وآي الفرقان
ആശയ സംഗ്രഹം : കിടങ്ങുകാരുടെ ചരിത്രം സ്വഹീഹ് മുസ്ലിമിലും വന്നിട്ടുണ്ട്.ഈസാ അലൈഹിസ്സലാമിന്റെയും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയും ഇടയ്ക്കു ഉണ്ടായിരുന്ന ഒരു സമൂഹമായിരുന്നു അവർ .സൂറത്തുൽ ബുറൂജിന്റെ തഫ്സീറിൽ നാം ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.
http://shamela.ws/browse.php/book-21536#page-335
___________________
സൂറത്തു ആലു ഇമ്രാനിലെ 169 -ആം വചനവും പ്രസ്തുത വചനവുമായി ബന്ധപ്പെട്ടു സ്വഹീഹ് മുസ്ലിമിൽ വന്ന ഒരു ഹദീസും അതിനു ശറഹു മുസ്ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിന്റെ ചില ഭാഗങ്ങളും പരാമർശിച്ചു കൊണ്ട് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു.
MODULE 09
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 169-173 കാണുക :
وَلاَ تَحْسَبَنَّ الَّذِينَ قُتِلُواْ فِي سَبِيلِ اللّهِ أَمْوَاتًا بَلْ أَحْيَاء عِندَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.
فَرِحِينَ بِمَا آتَاهُمُ اللّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُواْ بِهِم مِّنْ خَلْفِهِمْ أَلاَّ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ ( ഇഹലോകത്ത് ) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ ( ആ രക്തസാക്ഷികള്‍ ) സന്തോഷമടയുന്നു.
يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللّهِ وَفَضْلٍ وَأَنَّ اللّهَ لاَ يُضِيعُ أَجْرَ الْمُؤْمِنِينَ
അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും ( അവരെ സന്തുഷ്ടരാക്കുന്നു. )
الَّذِينَ اسْتَجَابُواْ لِلّهِ وَالرَّسُولِ مِن بَعْدِ مَآ أَصَابَهُمُ الْقَرْحُ لِلَّذِينَ أَحْسَنُواْ مِنْهُمْ وَاتَّقَواْ أَجْرٌ عَظِيمٌ
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُواْ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.
MODULE 10
സ്വഹീഹു മുസ്ലിം
كتاب الإمارة
കിതാബുൽ ഇമാറാതു
باب فِي بَيَانِ أَنَّ أَرْوَاحَ الشُّهَدَاءِ فِي الْجَنَّةِ وَأَنَّهُمْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ
ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നവരായി നിലയിൽ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്നവരാണ് എന്നത് സംബന്ധിച്ച് വിവരിക്കുന്ന ബാബു
حَدَّثَنَا يَحْيَى بْنُ يَحْيَى، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ كِلاَهُمَا عَنْ أَبِي مُعَاوِيَةَ، ح وَحَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، أَخْبَرَنَا جَرِيرٌ، وَعِيسَى بْنُ يُونُسَ، جَمِيعًا عَنِ الأَعْمَشِ، وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، - وَاللَّفْظُ لَهُ - حَدَّثَنَا أَسْبَاطٌ، وَأَبُو مُعَاوِيَةَ قَالاَ حَدَّثَنَا الأَعْمَشُ، عَنْ عَبْدِ اللَّهِ بْنِ مُرَّةَ، عَنْ مَسْرُوقٍ، قَالَ سَأَلْنَا عَبْدَ اللَّهِ عَنْ هَذِهِ الآيَةِ، { وَلاَ تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ} قَالَ أَمَا إِنَّا قَدْ سَأَلْنَا عَنْ ذَلِكَ فَقَالَ " أَرْوَاحُهُمْ فِي جَوْفِ طَيْرٍ خُضْرٍ لَهَا قَنَادِيلُ مُعَلَّقَةٌ بِالْعَرْشِ تَسْرَحُ مِنَ الْجَنَّةِ حَيْثُ شَاءَتْ ثُمَّ تَأْوِي إِلَى تِلْكَ الْقَنَادِيلِ فَاطَّلَعَ إِلَيْهِمْ رَبُّهُمُ اطِّلاَعَةً فَقَالَ هَلْ تَشْتَهُونَ شَيْئًا قَالُوا أَىَّ شَىْءٍ نَشْتَهِي وَنَحْنُ نَسْرَحُ مِنَ الْجَنَّةِ حَيْثُ شِئْنَا فَفَعَلَ ذَلِكَ بِهِمْ ثَلاَثَ مَرَّاتٍ فَلَمَّا رَأَوْا أَنَّهُمْ لَنْ يُتْرَكُوا مِنْ أَنْ يُسْأَلُوا قَالُوا يَا رَبِّ نُرِيدُ أَنْ تَرُدَّ أَرْوَاحَنَا فِي أَجْسَادِنَا حَتَّى نُقْتَلَ فِي سَبِيلِكَ مَرَّةً أُخْرَى . فَلَمَّا رَأَى أَنْ لَيْسَ لَهُمْ حَاجَةٌ تُرِكُوا "
ആശയ സംഗ്രഹം: മസ്‌റൂഖ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു .ഞങ്ങൾ അബ്ദുല്ലാഹിയോട് ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് (അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് എന്നാണു പ്രബല വീക്ഷണം; അബ്ദുല്ലാഹി ബ്നു ഉമർ റദിയല്ലാഹു അന്ഹുവിനോട് എന്ന അഭിപ്രായവും ഉണ്ട് )
وَلاَ تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി താങ്കൾ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ക്ക് ഉപജീവനം നല്‍കപ്പെടുന്നവരായി ജീവിച്ചിരിക്കുന്നവരാണ്.''എന്ന വിശുദ്ധ ഖുർആൻ വചനത്തിന്റെ വ്യാഖ്യാനം സംബന്ധിച്ച് ചോദിച്ചു.അപ്പോൾ അദ്ദേഹം - അബ്ദുല്ലാഹ് - പറഞ്ഞു : ഇത് സംബന്ധിച്ച് ഞങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിച്ചു; നബിയവർകൾ ഇപ്രകാരം പറഞ്ഞു : ശുഹദാക്കളുടെ /രക്ത സാക്ഷികളുടെ റൂഹുകൾ/ആത്മാക്കൾ അല്ലാഹുവിന്റെ അർശുമായി /സിംഹാസനവുമായി ബന്ധിക്കപ്പെട്ട ഖിന്ദീലുകളിൽ താമസിക്കുന്ന പച്ചക്കിളികളുടെ വയറുകളിൽ ജീവിക്കുന്നവരാണ്.സ്വർഗ്ഗത്തിൽ നിന്ന് അവർക്കു ഇഷ്ട്ടമുള്ള പഴങ്ങൾ യദേഷ്ടം ഭക്ഷിച്ച ശേഷം അവർ ഖിന്ദീലുകളിൽ മടങ്ങിയെത്തുന്നതാണ് .അങ്ങിനെ അവരുടെ നാഥൻ / റബ്ബ് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ചോദിക്കും : നിങ്ങൾക്കെന്താണ് ആഗ്രഹമുള്ളതു ? അപ്പോൾ അവർ പറയും : ഞങ്ങൾ ( ഇതിൽ കൂടുതൽ) എന്ത് ആഗ്രഹിക്കാനാണ്?ഞങ്ങൾ സ്വർഗ്ഗത്തിലൂടെ പാറിക്കളിച്ചു ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഭുജിച്ചു കൊണ്ടിരിക്കുന്നു . അല്ലാഹു മൂന്നു തവണ ചോദ്യം ആവർത്തിക്കും.അപ്പോൾ അവർ മറുപടി പറയും: നാഥാ ... ഞങ്ങളുടെ ആത്മാക്കൾ ഞങ്ങളുടെ ശരീരങ്ങളിലേക്കു നീ മടക്കി തന്നു ഞങ്ങൾക്ക് ഒരിക്കൽ കൂടെ നിന്റെ മാർഗ്ഗത്തിൽ രക്ത സാക്ഷിയായെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.എന്നാൽ അത് അവർക്കു ആവശ്യമില്ല എന്ന് അല്ലാഹു തീരുമാനിച്ചു അവരെ ആ സ്വർഗ്ഗീയ സുഖത്തിൽ തന്നെ തുടരാൻ വിടും
MODULE 11
مِنْ شرح النووي على مسلم
ഇമാം നവവിയുടെ ശറഹു മുസ്ലിമിലെ വിവരണത്തിൽ നിന്ന് :
قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الشُّهَدَاءِ : ( أَرْوَاحُهُمْ فِي جَوْفِ طَيْرٍ خُضْرٍ لَهَا قَنَادِيلُ مُعَلَّقَةٌ بِالْعَرْشِ تَسْرَحُ مِنَ الْجَنَّةِ حَيْثُ شَاءَتْ ثُمَّ تَأْوِي إِلَى تِلْكَ الْقَنَادِيلِ ) فِيهِ : بَيَانٌ أَنَّ الْجَنَّةَ مَخْلُوقَةٌ مَوْجُودَةٌ ، وَهُوَ مَذْهَبُ أَهْلِ السُّنَّةِ ، وَهِيَ الَّتِي أُهْبِطَ مِنْهَا آدَمُ ، وَهِيَ الَّتِي يُنَعَّمُ فِيهَا الْمُؤْمِنُونَ فِي الْآخِرَةِ . هَذَا إِجْمَاعُ أَهْلِ السُّنَّةِ ، وَقَالَتِ الْمُعْتَزِلَةُ وَطَائِفَةٌ مِنَ الْمُبْتَدِعَة أَيْضًا وَغَيْرُهُمْ : إِنَّهَا لَيْسَتْ مَوْجُودَةً ، وَإِنَّمَا تُوجَدُ بَعْدَ الْبَعْثِ فِي الْقِيَامَةِ ، قَالُوا : وَالْجَنَّةُ الَّتِي أُخْرِجَ مِنْهَا آدَمُ غَيْرُهَا ، وَظَوَاهِرُ الْقُرْآنِ وَالسُّنَّةِ تَدُلُّ لِمَذْهَبِ أَهْلِ الْحَقِّ . وَفِيهِ إِثْبَاتُ مُجَازَاةِ الْأَمْوَاتِ بِالثَّوَابِ وَالْعِقَابِ قَبْلَ الْقِيَامَةِ
ആശയ സംഗ്രഹം : അൽ ജന്നത്തു അഥവാ സ്വർഗ്ഗം പടക്കപ്പെട്ടതും നിലവിൽ ഉള്ളതുമാണെന്നു ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.ഇതാണ് അഹ്‌ലുസുന്നത്തിന്റെ വീക്ഷണം.ആ സ്വർഗ്ഗത്തിൽ നിന്നാണ് മനുഷ്യ പിതാവായ ആദം നബിയെ പുറത്താക്കിയത് .ആ സ്വർഗ്ഗത്തിലാണ് സത്യ വിശ്വാസികൾക്കു ആഖിറത്തിൽ /പരലോകത്തിൽ അനുഗ്രഹങ്ങൾ നൽകപ്പെടുന്നത് . ഇക്കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ ഏകാഭിപ്രായം / ഇജ്മാഉ ഉണ്ട്.എന്നാൽ മുഅതസിലീ കക്ഷികളും ബിദ്അത്തിന്റെ കക്ഷികളിൽ ഒരു വിഭാഗവും മറ്റു ചിലരും സ്വർഗ്ഗം നിലവിൽ നില നിൽക്കുന്നില്ലെന്നും അത് അന്ത്യനാളിൽ പുനർ ജന്മത്തിനു ശേഷമാണ് ഉണ്ടാവുക എന്നും വീക്ഷണം പുലർത്തുന്നുണ്ട്.ആദം നബി പുറത്താക്കപ്പെട്ട സ്വർഗ്ഗം വേറെ സ്വർഗ്ഗമാണെന്നാണ് അവരുടെ വാദം.എന്നാൽ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വ്യക്തമാകുന്നത് സത്യത്തിന്റെ ആളുകളുടെ (അഹ്‌ലുസുന്നത്തിന്റെ ) വീക്ഷണമാണ് ശരിയെന്നാണ്.കൂടാതെ മരണപ്പെട്ടവർക്ക് അന്ത്യനാളിനു മുമ്പ് തന്നെ പ്രതിഫലവും ശിക്ഷകകളും അതാത് സംഗതി പോലെ ലഭ്യമാവും എന്നും ഈ ഹദീസ് അറിയിക്കുന്നുണ്ട്.
قَالَ الْقَاضِي : وَفِيهِ أَنَّ الْأَرْوَاحَ بَاقِيَةٌ لَا تَفْنَى ، فَيُنَعَّمُ الْمُحْسِنُ وَيُعَذَّبُ الْمُسِيءُ ، وَقَدْ جَاءَ بِهِ الْقُرْآنُ وَالْآثَارُ ، وَهُوَ مَذْهَبُ أَهْلِ السُّنَّةِ خِلَافًا لِطَائِفَةٍ مِنَ الْمُبْتَدِعَةِ قَالَتْ : تَفْنَى ، قَالَ الْقَاضِي : وَقَالَ هُنَا : ( أَرْوَاحُ الشُّهَدَاءِ ) ، وَقَالَ فِي حَدِيثِ مَالِكٍ : ( إِنَّمَا نَسَمَةُ الْمُؤْمِنِ ) ، وَالنَّسَمَةُ تُطْلَقُ عَلَى ذَاتِ الْإِنْسَانِ جِسْمًا وَرُوحًا ، وَتُطْلَقُ عَلَى الرُّوحِ مُفْرَدَةً ، وَهُوَ الْمُرَادُ بِهَذَا التَّفْسِيرِ فِي الْحَدِيثِ الْآخَرِ بِالرُّوحِ ، وَلِعِلْمِنَا بِأَنَّ الْجِسْمَ يَفْنَى وَيَأْكُلُهُ التُّرَابُ ، وَلِقَوْلِهِ فِي الْحَدِيثِ : ( حَتَّى يُرْجِعَهُ اللَّهُ تَعَالَى إِلَى جَسَدِهِ يَوْمَ الْقِيَامَةِ )
....................
ആശയ സംഗ്രഹം : ഖാദി റാഹിമഹുല്ലാഹ് പറയുന്നു : റൂഹുകൾ /ആത്മാവുകൾ നശിക്കുന്നില്ലഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കൂടാതെ ഗുണവാന് അനുഗ്രഹം ചെയ്യപ്പെടുമെന്നും തിന്മ ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുമെന്നും വ്യക്തമാണ്.ബിദ്അത്തിന്റെ ആളുകളിൽ നിന്നും ഭിന്നമായി അഹ്‌ലുസ്സുന്നത്തിന്റെ വീക്ഷണം ഇതാണ്.ഖുർആനിൽ നിന്നും അസറുകളിൽ നിന്നും വ്യക്തമാവുന്നതും ഇത് തന്നെ.ഇമാം മാലിക് അവർകളുടെ ഹദീസിൽ രക്ത സാക്ഷികളുടെ റൂഹുകൾ എന്നതിന് പകരം സത്യ വിശ്വാസിയുടെ നസമതു എന്നാണുള്ളത്.നസമതു എന്നാൽ ശരീരവും ആത്മാവും ചേർന്നതിനും ആത്മാവിനു മാത്രമായി പ്രയോഗിക്കാവുന്ന പദമാണ്.നമ്മുടെ അറിവിൽ ശരീരം നശിക്കുകയും മണ്ണ് തിന്നുകയും ചെയ്യും.അന്ത്യനാളിൽ ആത്മാവിനെ അതിന്റെ ശരീരത്തിലേക്ക് അല്ലാഹു മടക്കുന്നതു വരെ എന്ന ഹദീസിൽ വന്നത് അതാണ് സൂചിപ്പിക്കുന്നത്.
.......................
قَالَ الْقَاضِي : وَقِيلَ : إِنَّ هَذَا الْمُنَعَّمَ أَوِ الْمُعَذَّبَ مِنَ الْأَرْوَاحِ جُزْءٌ مِنَ الْجَسَدِ تَبْقَى فِيهِ الرُّوحُ ، وَهُوَ الَّذِي يَتَأَلَّمُ وَيُعَذَّبُ وَيَلْتَذُّ وَيُنَعَّمُ ، وَهُوَ الَّذِي يَقُولُ : رَبِّ ارْجِعُونِ وَهُوَ الَّذِي يَسْرَحُ فِي شَجَرِ الْجَنَّةِ ، فَغَيْرُ مُسْتَحِيلٍ أَنْ يُصَوَّرَ هَذَا الْجُزْءُ طَائِرًا أَوْ يُجْعَلَ فِي جَوْفِ طَائِرٍ ، وَفِي قَنَادِيلَ تَحْتَ الْعَرْشِ ، وَغَيْرَ ذَلِكَ مِمَّا يُرِيدُ اللَّهُ عَزَّ وَجَلَّ

പഠനം : അബ്ബാസ് പറമ്പാടൻ
8848787706